English

ഓൺലൈൻ വഴിപാട് ബുക്കിംഗ് ചെയ്യുന്നതിന് വേണ്ട സഹായവും നിർദേശങ്ങളും

ഏതൊക്കെ പ്രതിഷ്ഠകൾ ഉണ്ട് എന്ന് എങ്ങനെ അറിയുവാൻ സാധിക്കും ?

വഴിപാട് ബുക്കിംഗ് പേജിൽ എല്ലാ പ്രതിഷ്ഠയുടെയും പേരുകൾ ലിസ്റ്റ് ചെയ്തിട്ടുണ്ട്

പ്രതിഷ്ഠ പ്രകാരം ഏതൊക്കെ വഴിപാടുകൾ ഓൺലൈൻ വഴി ബുക്ക് ചെയ്യാൻ കഴിയും എന്ന് എങ്ങനെ അറിയുവാൻ സാധിക്കും ?

വഴിപാട് ബുക്കിംഗ് പേജിൽ ഓരോ പ്രതിഷ്ഠ പ്രകാരമുള്ള ഓൺലൈൻ വഴി നടത്താൻ സാധിക്കുന്ന വഴിപാടുകൾ ലിസ്റ്റ് ചെയ്തിട്ടുണ്ട്

ഒരു ദിവസത്തേക്കുള്ള വഴിപാടുകൾ എങ്ങനെ ബുക്ക് ചെയ്യാൻ സാധിക്കും?

Single Day - വഴിപാടുകൾ ബുക്ക് ചെയ്യുന്നതിനുവേണ്ടി - ആദ്യം പ്രതിഷ്ട ക്ലിക്ക് ചെയ്തതിനുശേഷം ആവശ്യമുള്ള വഴിപാടുകൾ select ചെയ്യുക .അതിനു ശേഷം add to cart ക്ലിക്ക് ചെയ്ത് വഴിപാടുകൾ നടത്തേണ്ടുന്ന ആളുടെ പേര്, നക്ഷത്രം , എത്രയെണ്ണം, വേണ്ട തീയതി (Next day മുതൽ മാത്രമേ മുൻകൂർ ബുക്ക് ചെയ്യാൻ അനുവദിക്കുകയുള്ളു - എല്ലാ ദിവസവും 6 pm വരെ ) ഇവ കൊടുക്കുക. വീണ്ടു വഴിപാടുകൾ വേണമെങ്കിൽ add more button ക്ലിക്ക് ചെയ്തു മുൻരീതിയിൽ തന്നെ തുടരുക. പ്രസാദം തപാലിൽ വേണ്ടവർ (prasadam shipping mode ) ആ വിവരവും കൊടുക്കുക (Postal ചാർജ് ഈടാക്കുന്നതാണ് ) .തുടർന്ന് proceed to payment ക്ലിക്ക് payment ചെയ്യാവുന്നതാണ് . വിജയകരമായി പണമടച്ചാൽ ക്ഷേത്രത്തിൽ നിന്ന് സ്ഥിരീകരണ രസീത് ലഭിക്കും, പൂജ നടത്തിയ ശേഷം പ്രസാദം തപാൽ വഴി ലഭിക്കണമെങ്കിൽ തപാൽ ചാർജ് ഈടാക്കുന്നതാണ്

ഒന്നിൽ കൂടുതൽ ദിവസത്തേക്കുള്ള വഴിപാടുകൾ എങ്ങനെ ബുക്ക് ചെയ്യാൻ സാധിക്കും?

Multi Day - വഴിപാടുകൾ ബുക്ക് ചെയ്യുന്നതിനുവേണ്ടി - ആദ്യം പ്രതിഷ്ട ക്ലിക്ക് ചെയ്തതിനുശേഷം ആവശ്യമുള്ള വഴിപാടുകൾ select ചെയ്തു ക്ലിക് ചെയ്യുക .തുടർന്ന് വഴി പാടുകൾ തുടങ്ങേണ്ട തിയതി ( (Next day മുതൽ മാത്രമേ മുൻകൂർ ബുക്ക് ചെയ്യാൻ അനുവദിക്കുകയുള്ളു - എല്ലാ ദിവസവും 6 pm വരെ ) കൊടുത്തതിനുശേഷം, എത്രയെണ്ണം എന്നിവ കൊടുക്കുക, വഴിപാടുകൾ അവശ്യപെട്ട ദിവസങ്ങൾ സ്ക്രീനിൽ വലതുഭാഗത്ത് View ചെയ്യാൻ സാധിക്കും ഇതിൽ നിന്നും Multi Date Filter Optionൽ നക്ഷത്രം, മലയാളമാസം , ദിവസം(തിങ്കൾ,ചൊവ്വ ........), മലയാള ദിവസങ്ങൾ , ഇംഗ്ലീഷ് ദിവസങ്ങൾ select ചെയ്ത് വഴിപാടുകൾ ബുക്ക് ചെയ്യാവുന്നതാണ് . തുടർന്ന് വഴിപാടുകൾ നടത്തേണ്ടുന്ന ആളുടെ പേര്, നക്ഷത്രം enter ചെയ്തതിനുശേഷം add to cart ക്ലിക്ക് ചെയ്യുക . വീണ്ടു മറ്റുള്ള ആളുകളുടെ പേരിൽ വഴിപാട് ബുക്ക് ചെയ്യണമെങ്കിൽ add new ക്ലിക് ചെയ്യുക. പുതിയ വഴിപാടുകൾ select ചെയ്യണമെങ്കിൽ add more button ക്ലിക്ക് ചെയ്തു മുൻരീതിയിൽ തന്നെ തുടരുക. മുകളിൽ വലതുഭാഗത്തു കൊടിത്തിരിക്കുന്ന Cart Button ക്ലിക്ക് ചെയ്താൽ നിലവിൽ select വഴിപാടുകൾ view ചെയ്യുവാനും ആവശ്യമില്ലാത്ത വഴിപാടുകൾ നീക്കം ചെയ്യാനും സാധിക്കും . തുടർന്നു Proceed Payment ക്ലിക് ചെയ്ത് payment നടത്തുവാൻ കഴിയും. വിജയകരമായി പണമടച്ചാൽ ക്ഷേത്രത്തിൽ നിന്ന് സ്ഥിരീകരണ രസീത് ലഭിക്കും, പൂജ നടത്തിയ ശേഷം പ്രസാദം തപാൽ വഴി ലഭിക്കണമെങ്കിൽ തപാൽ ചാർജ് ഈടാക്കുന്നതാണ്

സംഭാവനകൾ ഓൺലൈനിൽ എങ്ങനെ നൽകുവാൻ കഴിയും?

E -KANIKKA - ക്ഷേത്രത്തിലേക്കുള്ള കാണിക്ക, സംഭാവന , അന്നധാനം തുടങ്ങിയ തുക നിജപ്പെടുത്താത്ത വഴിപാടുകൾക്ക് പേര് , നക്ഷത്രം , ദിവസം , തുക കൊടുത്തതിനു ശേഷം Proceed Payment ക്ലിക്ക് ചെയ്താൽ payment ചെയ്യാവുന്നതാണ് .

വഴിപാടു പ്രസാദം തപാലിൽ ലഭിക്കുവാൻ എന്ത് ചെയ്യണം?

പ്രസാദം തപാലിൽ വേണ്ടവർ (prasadam shipping mode ) ആ വിവരവും കൊടുക്കുക (Postal ചാർജ് ഈടാക്കുന്നതാണ് ) .

പണം അടക്കുന്നതിനു മുമ്പേ താങ്കൾ ചെയ്തിട്ടുള്ള വഴിപാടുകൾ പുനഃപരിശോധിക്കുവാൻ എന്ത് ചെയ്യണം?

Review your order & Make Payment: വഴിപാടുകൾക്ക് payment കൊടുക്കുന്നതിനു മുമ്പേ നിങ്ങൾ ചെയ്തിട്ടുള്ള വിവരങ്ങൾ പരിശോധിച്ചു ഉറപ്പുവരുത്തേണ്ടതാണ് . ഇതിൽ എന്തെങ്കിലും മാറ്റങ്ങൾ വേണമെങ്കിൽ Replan Your Order Button ക്ലിക്ക് ചെയ്യുക. തുടർന്ന് Make Payment Button ക്ലിക്ക് ചെയ്യുക

താങ്കളുടെ വഴിപാടുകൾ ബുക്കിംഗ് സ്ഥിരീകരിക്കുവാൻ എന്ത് ചെയ്യണം?

My Transactions : Login ID രജിസ്റ്റർ ചെയ്തിട്ടുള്ള ആളുകൾക്ക് അവർ ചെയ്തിട്ടുള്ള എല്ലാ വഴിപാടുകളുടെയും വിശദ വിവരങ്ങൾ view ചെയ്യാൻ കഴിയും. വഴിപാട് ബുക്കിംഗ് കൺഫേം ചെയ്യുന്നതിനായി Payment Gate way പേജിൽ നിന്നും payment confirm ചെയ്താൽ വഴിപാട് രസീത് download ചെയ്തു ലഭിക്കുന്നതാണ്. ക്ഷേത്രത്തിൽ നിന്നും പ്രസാദം ലഭിക്കുന്നതിനായി രശീത് ഉപയോഗിക്കുക. രസീത് നഷപെട്ടാൽ നിങ്ങൾ ബുക്ക് ചെയ്ത ID /മൊബൈൽ Number എന്നിവയുമായി ക്ഷേത്രഓഫീസുമായി ബന്ധപ്പെട്ടാൽ ഡ്യൂപ്ലിക്കേറ്റ് രസീത് ലഭിക്കുന്നതാണ്. SM S സേവനം ലഭ്യമായിട്ടുള്ള ക്ഷേത്രങ്ങളിൽ നിന്നും മെസ്സേജ് confirmation ലഭിക്കുന്നതാണ് .

വെബ് സൈറ്റ് നിബന്ധനകളും വ്യവസ്ഥകളും

വഴിപാട് ബുക്കിങ്ങുമായി ബന്ധപ്പെട്ടുള്ള website നിബന്ധ്നകളും / വ്യവസ്ഥകളും വിശദമായി പ്രസ്തുത ലിങ്കിൽ കൊടുത്തിട്ടുണ്ട് എല്ലാ പ്രവർത്തനങ്ങളും അതിനു വിധേയമായിരിക്കും .

എങ്ങനെ ക്ഷേത്ര ഓഫീസുമായി ബന്ധപ്പെടാം?

വെബ്സൈറ്റിൽ Contact us എന്ന ലിങ്കിൽ പ്രവേശിച്ചാൽ എല്ലാ ഫോൺ നമ്പറുകളും , ഇമെയിൽ വിലാസവും ലഭിക്കുന്നതാണ് .